മസ്കറ്റ്: ഒമാനില്‍ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളില്‍ വിസാവിലക്ക് ഏര്‍പ്പെടുത്തി. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്. മാനേജീരിയല്‍, അഡ്മിനിസ്ട്രേറ്റിവ്, തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ അബ്ദുള്ള അല്‍ ബക്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേഷന് മാനേജര്‍, അസി.ജനറല്‍ മാനേജര്‍, ഹ്യൂമന്‍ റിസോഴ്സസ് മാനേജര്‍, ട്രെയ്നിംഗ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോളോ അപ് മാനേജര്‍, എംപ്ലോയി അഫെയേഴ്സ് മാനേജര്‍, അസി. മാനേജര്‍ എന്നി തസ്തികകള്‍ക്ക് പുറമെ അഡ്മിനിസ്ട്രേറ്റിവ്, ക്ലറിക്കല്‍ തസ്തികകളിലും പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
സമ്പൂര്‍ണ വിസാ വിലക്ക് ഏര്‍പ്പെടുത്തിയിയ തസ്തികകളില്‍ ജോലി ചെയുന്നവര്‍ക്ക് നിലവില്‍ വിസാ കാലാവധി കഴിയുന്നത് വരെ ജോലിയില്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.