India

അമിത് ഷായുടെ റാലിക്ക് നേരെ അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് ; വാഹനങ്ങൾ കത്തിച്ചു

കൊൽക്കത്ത ; ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിക്ക് നേരെ അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ . കൽക്കട്ട സർവകലാശാല ക്യാമ്പസിൽ നിന്നാണ് അമിത് ഷായുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

കൊൽക്കത്ത നഗരത്തിൽ നിന്ന് നോർത്ത് കൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് അമിത് ഷായുടെ റാലി സംഘടിപ്പിച്ചിരുന്നത് . ആയിരക്കണക്കിന് പ്രവർത്തകരാണ് കൊൽക്കത്തയിലെ റാലിയിൽ പങ്കെടുത്തത് . ബി.ജെ.പി. റാലി കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു.

രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർത്തിയവരെ ജയ് ശ്രീറാം വിളികൾ കൊണ്ടാണ് ബിജെപി പ്രവർത്തകർ നേരിട്ടത് .തൃണമൂല്‍ പ്രവര്‍ത്തകരെ ക്യാമ്പസിനകത്താക്കി സര്‍വകലാശാലയുടെ ഗേറ്റുകളെല്ലാം പോലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന തൃണമൂൽ പ്രവർത്തകർ വാഹനങ്ങൾ കത്തിച്ചത് . അക്രമത്തിൽ കോളേജിലുണ്ടായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകർന്നു.സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ് .

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close