India

പ്രിയങ്ക ശർമ്മയുടെ അറസ്റ്റ് പ്രഥമദൃഷ്ട്യാ സ്വേച്ഛാധിപത്യപരമെന്ന് സുപ്രീം കോടതി; ഇന്നലെ വിട്ടയക്കാത്തതിൽ മമത സർക്കാരിനു രൂക്ഷവിമർശനം; കേസുമായി മുന്നോട്ടു പോകുമെന്ന് പ്രിയങ്ക ശർമ്മ

ന്യൂഡൽഹി : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ട്രോൾ ഷെയർ ചെയ്തെന്ന പേരിൽ അറസ്റ്റിലായ പ്രിയങ്ക ശർമ്മയ്ക്ക് ഇന്നലെ തന്നെ ജ്യാമ്യം കൊടുക്കാത്തതെന്തെന്ന് മമത സർക്കാരിനോട് സുപ്രീം കോടതി. അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത് പ്രഥമ ദൃഷ്ട്യാ സ്വേച്ഛാധിപത്യപരമെന്നും സുപ്രീം കോടതി വിമർശിച്ചു.

അതേസമയം സുപ്രീം കോടതി വിധി വന്ന് പതിനെട്ട് മണിക്കൂറുകൾ കഴിഞ്ഞും തന്നെ പുറത്തുവിടാത്തതിനെതിരെ കോടതിയിൽ കേസ് നൽകുമെന്ന് ബിജെപി നേതാവ് പ്രിയങ്ക ശർമ്മ വ്യക്തമാക്കി. താൻ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു. പൊലീസ് തയ്യാറാക്കിയ മാപ്പപേക്ഷയിൽ തന്നെക്കൊണ്ട് ഒപ്പു വയ്പ്പിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി.

മമത ബാനർജിക്കെതിരെ ട്രോൾ ഷെയർ ചെയ്തെന്ന പേരിലാണ് ബിജെപി വനിത വിഭാഗം നേതാവായ പ്രിയങ്ക ശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അവരെ പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ നടപടി സ്വേച്ഛാധിപത്യപരമാണെന്ന് വ്യക്തമാക്കിയ കോടതി പ്രിയങ്കയെ ഇന്നലെ വിട്ടയക്കാത്തതെന്തെന്നും ആരാഞ്ഞു. തുടർന്ന് രാവിലെ ഒൻപതേമുക്കാലോടെ പ്രിയങ്കയെ വിട്ടയച്ചെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close