India

മമത സർക്കാരിനെ ജനങ്ങൾ പുറത്താക്കും, പുറത്ത് നിന്ന് ആളുവരേണ്ട കാര്യമില്ല ; നരേന്ദ്രമോദി

കൊൽക്കത്ത : മമത സർക്കാരിനെ ഈ തെരഞ്ഞെടുപ്പോടെ ജനങ്ങൾ പുറത്താക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പുറത്ത് നിന്ന് ആളെ കൊണ്ടു വരേണ്ട കാര്യം ബിജെപിക്കില്ലെന്നും മോദി പറഞ്ഞു . ബംഗാളിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

പ്രതികാരത്തിന്റെ രാഷ്ട്രീയമാണ് മമത പിന്തുടരുന്നത് .ബംഗാളിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് മമത സർക്കാർ . അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു . ജനാധിപത്യത്തെ തകർക്കുന്നു .

അമിത് ഷായുടെ റാലിയ്ക്ക് നേരെ കലാപം അഴിച്ചുവിട്ടത് തൃണമൂലിന്റെ ഗുണ്ടകളാണ് . അവരെ സംരക്ഷിക്കുകയാണ് ദീദി ചെയ്യുന്നത് .തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് മമതയ്ക്കുള്ളതെന്നും മോദി കുറ്റപ്പെടുത്തി .

883 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close