India

ബംഗാളിലെ അക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് അമിത് ഷാ

ന്യൂഡൽഹി : ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിന്റെ അക്രമങ്ങളെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ . ആറുഘട്ടങ്ങളിലും വലിയ അക്രമങ്ങളാണ് തൃണമൂൽ ബംഗാളിൽ നടത്തിയത് . ബംഗാളിൽ നടന്ന തന്റെ റോഡ്‌ഷോക്കിടെ അക്രമം നടത്തിയതും തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാണ്, അതിന് ആ സമയത്ത് പകർത്തിയ ദൃശ്യങ്ങൾ ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു .

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും വലിയ അക്രമമാണ് തൃണമൂൽ ബംഗാളിൽ നടത്തിയത് . ജനങ്ങളെ വോട്ട് ചെയ്യാൻ പോലും അനുവദിക്കാതെ പോളിംഗ് ബൂത്തുകൾ പിടിച്ചെടുത്ത് കള്ളവോട്ട് ചെയ്‌തു.

എന്നാൽ തൃണമൂലിന്റെ അക്രമങ്ങൾക്കെതിരെ ബംഗാളിൽ പോലീസും , തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി എടുക്കുന്നില്ലെന്നും അമിത്ഷാ ആരോപിച്ചു . റോഡ് ഷോയ്ക്കിടെ നടന്ന അക്രമത്തിന്റെ പേരിൽ കൊൽക്കത്ത പോലീസ് അമിത്ഷാക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഈ തെരഞ്ഞെടുപ്പോടെ ബംഗാളിൽ തൃണമൂൽ തകർന്നടിയുമെന്നും മുന്നൂറിലധികം സീറ്റുകൾ നേടി നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്നതിന് ആർക്കും സംശയം വേണ്ടെന്നും അമിത്ഷാ വ്യക്തമാക്കി .

248 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close