തിരുവനന്തപുരം : ജനം ടിവിക്ക് മലയാളിമുദ്ര പുരസ്കാരം. ദൃശ്യമാധ്യമ രംഗത്തെ മികവുറ്റ പ്രവർത്തനത്തിനും സാമൂഹിക വിഷയങ്ങളിലെ ക്രിയാത്മകമായ ഇടപെടലിനുമാണ് പുരസ്കാരം. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്.
കലാ സാംസ്കാരിക മാധ്യമ കായിക അധ്യാപക സാമൂഹിക സേവന രംഗത്തെയും വിവിധ തൊഴിൽ മേഖലകളിലെയും മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സംസ്ഥാന തലത്തിൽ നൽകുന്നതാണ് മലയാളി മുദ്ര പുരസ്കാരം. ഇതിൽ ദൃശ്യ മാധ്യമ വിഭാഗത്തിലാണ് ജനം ടിവിയെ തെരഞ്ഞെടുത്തത്. ആകെ 31 പേർ പുരസ്ക്കാരത്തിനർഹരായി
ഞായറാഴ്ച തൃശൂർ കേരള സംഗീത നാടക അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വിഎസ് സുനിൽകുമാർ പുരസ്കാരം സമർപ്പിക്കുമെന്ന് മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ് മാനേജിങ് ട്രസ്റ്റി അഡ്വ വി ഗിരീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു