India

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു; അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പരസ്യ പ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് 19 ന് തെരഞ്ഞടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണമാണ് ഒരു ദിവസം വെട്ടിക്കുറച്ചത്. മെയ് 17 വരെ നടക്കേണ്ടിയിരുന്ന പരസ്യ പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കണം. തുടര്‍ച്ചയായി നടക്കുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണമായ നടപടി.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. 324 -ാം വകുപ്പ് പ്രകാരമാണ് പുതിയ ഉത്തരവ്. തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ ബംഗാളില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ റാലിക്ക് നേരെയും അക്രമം നടന്നിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത് ഷായുടെ വാഹനത്തിനു നേരെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. അക്രമത്തില്‍ കോളേജിലുണ്ടായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ന്നു.

228 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close