മലപ്പുറം : എംഇഎസ് സ്ഥാപനങ്ങളിൽ സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് ഉത്തരവിറക്കിയ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ മാപ്പ് പറയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ . ന്യൂനപക്ഷ വിഭാഗത്തിന്റെ പേരിൽ നേടിയെടുത്ത സ്ഥാപനങ്ങളിൽ ഇസ്ലാമികമായ വേഷം ധരിക്കാൻ പാടില്ലെന്ന നിലപാട് ധിക്കാരപരമാണ് .
നിലപാട് തിരുത്തിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സംഘടനയുടെ കൗൺസിൽ യോഗം ഭീഷണി മുഴക്കി . സമസ്തയുടെ മതാധ്യാപക സംഘടനയാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ .