തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്കാനിയ ബസില്‍ കന്യാസ്ത്രീക്ക് നേരെ പീഡനശ്രമം. കെഎസ്ആര്‍ടിയുടെ തിരുവനന്തപുരം -മൈസൂര്‍ സ്കാനിയ ബസില്‍ വെച്ചാണ് കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഈ മാസം 13 നാണ് സംഭവം.ബസിലെ കണ്ടക്ടറാണ് കന്യാസ്ത്രീയെ ആക്രമിച്ചത്. കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെയാണ് കെഎസ്ആര്‍ടിസി നടപടി എടുത്തത്.