വിനോദത്തിന്റെയും, ഷോപ്പിങ്ങിന്റെയും വിസ്മയങ്ങൾ ഒളിപ്പിച്ച ദുബായ് സമ്മർ സർപ്രൈസസിന് അടുത്ത മാസം 21നു തുടക്കമാകും. വൻവിലക്കിഴിവും, മോധേഷ് വേൾഡ് ഉൾപ്പടെയുള്ള വിനോദങ്ങളും ഇത്തവണയും ഉണ്ടാകും.
വൻ വിലക്കിഴിവും, പുത്തൻ വിനോദ സൗകര്യങ്ങളും ഒരുക്കി ദുബായിലെ ഷോപ്പിംഗ് കേന്ദ്രങ്ങൾ ദുബായ് സമ്മർ സർപ്രൈസസ് ന്റെ 22 മത് പതിപ്പിനെ വരവേൽക്കാൻ തയ്യാറെടുപ്പ് ആരംഭിച്ചു. അടുത്ത മാസം 21 നു ആരംഭിക്കുന്ന ഷോപ്പിംഗ് – വിനോദ ഉത്സവം ആഗസ്ത് 3 വരെ നീണ്ടു നിൽക്കും. വൻ വിലക്കിഴിവും, പ്രമോഷൻസുമാണ് ദുബായ് സമ്മർ സർപ്രൈസിന്റെ മുഖ്യ ആകർഷണം. ഒപ്പം കുട്ടികൾക്കും, കുടുംബത്തോടൊപ്പവും ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്ന വിവിധ വിനോദ പരിപാടികളും ഡി എസ് എസ് ന്റെ ഭാഗമായി ഉണ്ടാകും.
ദുബായ് നഗരത്തിലെ ഷോപ്പിംഗ് മാളുകളിലും, എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളിലും മികച്ച ഓഫറുകളോടെ ഷോപ്പിങ്ങും സാധ്യമാകും. വൻ ഡിസ്കൗണ്ടോടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്ന ഡീൽ ഓഫ് ദി ഡേ ദുബായ് സമ്മർ സർപ്രൈസസിന്റെ പ്രധാന ആകർഷണമാണ്. എല്ലാ പ്രായക്കാർക്കും ഒരേപോലെ വിനോദോപാധികൾ ഒരുക്കുന്ന മോധേഷ് വേൾഡും ഡി എസ് എസ് നോടനുബന്ധിച്ച് ദുബായിൽ ഒരുങ്ങുന്ന മുഖ്യ ആകർഷണമാണ്. ദുബായ് സമ്മർ സർപ്രൈസസ് ന്റെ 22 മത് പതിപ്പ് കാത്തുവെച്ചിരിക്കുന്ന ഷോപ്പിംഗ്, വിനോദ വിസ്മങ്ങളെ വരവേൽക്കാൻ ദുബായ് നിവാസികളും, സന്ദർശകരും കാത്തിരിക്കുകയാണ്.