തൊടുപുഴ: ഇടുക്കിയില്‍ ജലനിരപ്പ് താഴ്ന്ന നിലയില്‍. 27 ശതമാനം വെള്ളമാണ് നിലവില്‍ ഡാമില്‍ അവശേഷിക്കുന്നത്. ജില്ലയില്‍ പലയിടത്തും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും നീരോഴുക്കില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകാത്ത സാഹചര്യമാണ്. ഇന്നലെ കിട്ടിയ അവസാന കണക്കനുസരിച്ച് 2,325.86 അടി വെള്ളമാണ് ഡാമിലുള്ളത്. 2,403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വര്‍ധിച്ച തോതില്‍ തുടരുകയാണ്. വിവിധ ജില്ലകളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കാര്യമായ കുറവില്ലാത്തതാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്താകെ വൈദ്യുതി ഉപയോഗം 84.84 ദശലക്ഷം യൂണിറ്റാണ്. 58.365 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചപ്പോള്‍ 26.484 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചു. ഇതില്‍ 14.467 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റം പവര്‍ഹൗസില്‍ ഉത്പാദിപ്പിച്ചു.