തിരുവനന്തപുരം: തിരുവനന്തപുരം കരകുളം മുല്ലശ്ശേരിയില് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.38 വയസ്സുകാരിയായ സ്മിത ആണ് മരിച്ചത്. ഭര്‍ത്താവ് സജികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്.അടുക്കളയില്‍ ഉപയോഗിക്കുന്ന വെട്ടുകത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.