India

മുന്‍ സുപ്രീം കോടതി ജഡ്ജി മദന്‍ ലോകൂര്‍ ഫിജിയിലെ സുപ്രീം കോടതി ജഡ്ജി

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരന്‍ ഫിജിയിലെ സുപ്രീം കോടതി ജഡ്ജിയാകുന്നത്. കഴിഞ്ഞ ഡിസംബര്‍ 31 ന് മദന്‍ കുമാര്‍ വിരമിച്ച സമയത്ത് തന്നെ ഫിജി സുപ്രീം കോടതിയുടെ ക്ഷണം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇന്ത്യാക്കാരും ഇന്ത്യന്‍ വംശജരും ധാരാളമുള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി.

വരുന്ന ഓഗസ്റ്റ് 15 ന് മദന്‍ ലോകുര്‍ ഫിജി സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. ക്ഷണം ലഭിച്ചതില്‍ സന്തോഷവാനാണെന്നും ഫിജിയിലെ നീതി ന്യായസംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സുപ്രീം കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചുള്ള പരിചയം ഫിജിയില്‍ സഹായകരമാകുമെന്ന് കരുതുന്നുവെന്നും അതിനാല്‍ അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

298 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close