പെരിയ: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ എട്ടാം പ്രതി പിടിയില്‍. കൊലപാതകത്തിന് ശേഷം ഷാര്‍ജയിലേയ്ക്ക് കടന്ന സുബീഷ് ആണ് പിടിയിലായത്. പുലര്‍ച്ചെ രണ്ട് മണിക്ക് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്.
കഴിഞ്ഞ ദിവസം സംഭവത്തില്‍ പങ്കാളികളായ 2 സിപിഎം നേതാക്കള്‍ അറസ്റ്റിലായിരുന്നു. . സിപിഎം ഉദുമ ഏരിയ സെക്ട്രട്ടറി മണികണ്ഠന്, കല്ലിയോട്ട് ബ്രാഞ്ച് സെക്ട്രട്ടറി ബാലകൃഷ്ണന് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. പെരിയയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ സിപിഎം നേതാവ് പീതാംബരന് അടക്കമുള്ള സംഘത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി തുടക്കം മുതല്‍ തന്നെ യുവാക്കളുടെ വീട്ടുകാരും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടുകാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.