കാസര്‍കോട്: കള്ളവോട്ട് സ്ഥിരീകരിച്ച ബൂത്തുകളില്‍ റീപ്പോളിംഗിന് സാധ്യത. കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് റീപ്പോളിംഗിന് സാധ്യത.
കല്യാശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപ്പോളിംഗ് നടത്തുന്നത്. കല്യാശേരിയിലെ 19,69,70 ബൂത്തുകളിലും പയ്യന്നൂരിലെ 48ാം നമ്പര്‍ ബൂത്തുകളിലുമാണ് റീപ്പോളിംഗ് നടത്തുക. ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഇന്നുണ്ടാകും. റീപ്പോളിംഗ് ഞായറാഴ്ച നടത്തിയേക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. കമ്മീഷന്റെ ശരിയായ ഇടപെടലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, കൂടുതല്‍ ഇടങ്ങളില്‍ റീപ്പോളിംഗ് വേണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് ആവശ്യപ്പെട്ടു. വോട്ടിംഗ് 90 ശതമാനത്തിലധികമായ മണ്ഡലങ്ങളിലും റീപ്പോളിംഗ് വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതി ഉയര്‍ന്ന എല്ലാ ബൂത്തുകളിലും പരിശോധന വേണമെന്ന് സിപിഎമ്മും പ്രതികരിച്ചു.