ലക്നൗ : തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയത് ആക്രമണം രാജ്യം മുഴുവൻ കണ്ടതാണ് .
അവരാണ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് . വിദ്യാസാഗറിന്റെ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധതയുള്ളവരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ പ്രതിമ അതേയിടത്തു തന്നെ സ്ഥാപിക്കും- ഉത്തര്‍പ്രദേശിലെ മൗവിയിൽ നടന്ന റാലിയിൽ മോദി പറഞ്ഞു .
രണ്ട് ദിവസം മുൻപാണ് അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റാലിയ്ക്ക് നേരെ തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് . വാഹനങ്ങൾ കത്തിക്കുകയും,കൽക്കട്ട ക്യാമ്പസിനുള്ളിൽ സ്ഥാപിച്ചിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തല്ലി തകർക്കുകയും ചെയ്തു .