India

‘ ദീദീ ,എന്റെ ബംഗാൾ റാലി തടയാൻ ധൈര്യമുണ്ടോ നിങ്ങൾക്ക് ‘ ; നരേന്ദ്രമോദി

കൊൽക്കത്ത ; മമത ബാനർജിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ബിജെപി നേതാക്കളെയെല്ലാം തടയാൻ നിൽക്കുന്ന മമതയ്ക്ക് തന്റെ ബംഗാൾ റാലി തടയാൻ ധൈര്യമുണ്ടോയെന്ന് മോദി ചോദിച്ചു .

നിങ്ങളുടെ വിരട്ടലും,ഭീഷണിയും കണ്ട് മോദി ഭയപ്പെടില്ല . ബംഗാളിൽ റാലി നടത്താൻ ,എന്തിനു് അവിടെ വരാൻ പോലും അനുമതി നൽകുന്നില്ല . വോട്ടർമാർക്ക് വോട്ട് ചെയ്യാൻ പോലും അനുമതി ഇല്ല . ദീദി ,ഇത് പുതിയ ഇന്ത്യയാണ് . കുതിക്കുന്ന ഇന്ത്യ . അധികാരത്തിലെത്തിച്ച ജനങ്ങൾ തന്നെ നിങ്ങളെ താഴെയിറക്കും .

എല്ലാ സർവേകളും കൃത്യമായ ഭൂരിപക്ഷത്തോടെ ബിജെപ് അധികാരത്തിലെറുമെന്ന് പറയുന്നുണ്ട് . പക്ഷെ ദീദിയുടെ ഭയം കാണുമ്പോൾ ഒന്ന് ഉറപ്പിക്കാം കേന്ദ്രത്തിൽ 300 ലേറെ സീറ്റുകൾ നേടി എൻ ഡി എ അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞു .

തൃണമൂൽ തകർത്ത വിദ്യാസാഗറിന്റെ പ്രതിമ ബിജെപി പുനസ്ഥാപിക്കുമെന്നും മോദി പ്രസ്താവിച്ചിരുന്നു .

3K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close