കാഠ്മണ്ഡു: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയായ കാഞ്ചന്‍ജംഗ കീഴടക്കുന്നതിനിടെ രണ്ട് പര്‍വതാരോഹകര്‍ മരണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ, കുന്ദല്‍ കര്‍നാര്‍ എന്നിവരാണ് മരണപ്പെട്ടത്.
കൊടുമുടി കയറുന്നതിനിടെയാണ് കുന്ദല്‍ കര്‍നാര്‍ മരിച്ചത്. എന്നാല്‍ കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നതിനിടയിലാണ് ബിപ്ലബ് മരണപ്പെട്ടത്. ഓക്സിജന്‍ ലഭ്യതക്കുറവാണ് ബിപ്ലബിന്റെ മരണകാരണം.