Kerala

കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് അക്രമം; ഇതര സംസ്ഥാന തൊഴിലാളിയേയും ഭാര്യയേയും മര്‍ദ്ദിച്ചതായി പരാതി

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയേയും ഭാര്യയേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശികളായ ബാബു, ഭാര്യ രശ്മിത പാണ്ഡെ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കാക്കനാടുള്ള ഒരു ഫ്‌ളോര്‍ മില്ലിലെ തൊഴിലാളികളാണ്.

ഈ മാസം അഞ്ചാം തീയതിയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കാക്കനാട് പടമുകളിലെ ഫ്‌ളോര്‍ മില്ലില്‍ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുമായി ഇവര്‍ക്ക് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

ഇതിനു തുടര്‍ച്ചയെന്നോണം അന്ന് രാത്രിയോടെ വഴക്കുണ്ടാകുകയും പിന്നീടത് മര്‍ദ്ദനത്തിലും കലാശിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റതിനു പിന്നാലെ ബാബുവും രശിമിതയും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇതിനു ശേഷം മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ ഇരുവരേയും കാണാതായിരിക്കുകയാണ്.

56 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close