മലപ്പുറം: മലപ്പുറത്ത് യുവാവിനെ കെട്ടിയിട്ട് പണവും സ്വര്‍ണ്ണവും കാറും കവര്‍ന്നു. കര്‍ണ്ണാടക സ്വദേശിയായ മധുവരസ എന്ന യുവാവിനെയാണ് നാലംഗ സംഘം കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. അഞ്ച് ലക്ഷം രൂപയും 13 പവന് സ്വര്‍ണവും കാറുമാണ് അക്രമികള്‍ തട്ടിയെടുത്തത്.
മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകന് ആദില്‍ യാഷിദും സുഹൃത്തുക്കളുമാണ് പ്രതികള്‍ എന്ന് പൊലീസ് കണ്ടെത്തി. ആദില്‍ യാഷിദിന്റെ സുഹൃത്തായ മധു വരസയെ മലപ്പുറത്തേക്ക് വിളിച്ചു വരുത്തി എം.ബി ആശുപത്രിയുടെ അനുബന്ധ ക്ലിനിക്കില്‍ ബന്ദിയാക്കിയാണ് കവര്‍ച്ച നടത്തിയത്. മോഷണം പോയ കാര്‍ ആശുപത്രിയില്‍ നിന്നും പൊലീസ് കണ്ടെത്തി.