കാസര്‍കോട്: സംസ്ഥാനത്ത് കള്ളവോട്ട് സ്ഥിരീകരിച്ച നാല് ബൂത്തുകളില്‍ റീ പോളിംഗ്. കാസര്‍കോട് മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിംഗ് നടക്കുക. ഞായറാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു വരെയാണ് റീ പോളിംഗ്.
കല്യാശേരി നിയമസഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തിലും കണ്ണൂര്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ഒരു ബൂത്തിലുമാണ് റീ പോളിംഗ് നടക്കുക. കല്യാശേരിയിലെ 19,69,70 ബൂത്തുകളിലും പാമ്പുരുത്തിയിലെ 166 -ാം നമ്പര്‍ ബൂത്തിലുമാണ് റീ പോളിംഗ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. മണ്ഡലങ്ങളില്‍ നാളെ വൈകുന്നേരം വരെ പരസ്യ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി.