മുംബൈ: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ചെരിപ്പുകളും ചവിട്ടുമെത്തകളും വിൽപ്പനയ്ക്ക് പ്രദർശിപ്പിച്ച് ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോൺ. സംഭവത്തെത്തുടർന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് കമ്പനി വെബ്സൈറ്റിൽ നിന്നും ഉത്പന്നങ്ങൾ പിൻവലിച്ചു.
ഹിന്ദു വികാരം വ്രണപ്പെടുത്തിയ ആമസോൺ കമ്പനിയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് പതിനായിരങ്ങൾ ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പയിനിൽ പങ്കാളികളായി. കമ്പനിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിനെയും ക്യാമ്പയിനിൽ ടാഗ് ചെയ്തു.
തുടർന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വിപണന കമ്പനിയായ ആമസോൺ പ്രസ്തുത ഉത്പന്നങ്ങൾ ഓൺലൈൻ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്.
എല്ലാ വിൽപ്പനക്കാരും കമ്പനിയുടെ വിൽപ്പനാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അല്ലാത്തവരുടെ ഉത്പന്നങ്ങൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതായിരിക്കുമെന്നും ആമസോൺ പ്രസ്താവനയിലൂടെ അറിയിച്ചു. കുറ്റം ആവർത്തിക്കുന്ന കമ്പനികളുടെ അക്കൗണ്ടുകൾ സ്ഥായിയായി നീക്കം ചെയ്യുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
2017ലും സമാനമായ സംഭവം ആമസോണിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അന്ന് ആമസോണിന്റെ കനേഡിയൻ വെബ്സൈറ്റിൽ ഇന്ത്യയുടെ ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന ചവിട്ടുമെത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഭാരത സർക്കാരിന്റെ കൃത്യമായ ഇടപെടലിനെത്തുടർന്ന് കമ്പനി ഉത്പന്നങ്ങൾ നീക്കം ചെയ്തിരുന്നു. ആമസോൺ തൊഴിലാളികളുടെ വിസ അടക്കം റദ്ദ് ചെയ്യുമെന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മുന്നറിയിപ്പിനെത്തുടർന്നായിരുന്നു കമ്പനി കാര്യക്ഷമമായി നടപടി സ്വീകരിച്ചത്.
ഹിന്ദു ദൈവങ്ങളുടെയും ഹിന്ദുക്കൾ പരിപാവനമായി കണക്കാക്കുന്ന നിരവധി മത ചിഹ്നങ്ങളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നിരവധി സീറ്റ് കവറുകളും ചെരിപ്പുകളും ചവിട്ടു മെത്തകളും വ്യാപകമായി ആമസോൺ ഓൺലൈൻ സ്റ്റോറിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ഇത്തരം നടപടികൾ നിരന്തരം ഉണ്ടാകുന്നതിനെതിരെ കടുത്ത പ്രതിരോധം ഉയർന്നു വരണമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ആവശ്യമുയർന്നു.
Long history of denigrating Hindu deities continues, must be challenged. No other major religion is so denigrated. https://t.co/3UCF5xSm2d: Amazon Stop insulting Hindus with Floor Mats and Toilet Mats with Hindu Gods. – Sign the Petition! https://t.co/f8uv3NrPDz via @Change
— Dr David Frawley (@davidfrawleyved) May 16, 2019