തിരുവനന്തപുരം: റെയില്‍പ്പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എറണാകുളം-അങ്കമാലി, തൃശ്ശൂര്‍-വടക്കാഞ്ചേരി റൂട്ടിലുള്ള ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ ഈ മാസം 18 മുതല്‍ 20 വരെ റദ്ദാക്കി. എക്സ്പ്രസ് ട്രെയിനുകള്‍ പിടിച്ചിടുമെന്നും അറിയിപ്പുണ്ട്.
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനുകള്‍ 18 മുതല്‍ 20 വരെ സര്‍വീസ് നടത്തുന്നതല്ല. കോയമ്പത്തൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചറുകള്‍ 18 മുതല്‍ 22 വരെ തൃശ്ശൂരിനും ഷൊര്‍ണ്ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല.
ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് 18 മുതല്‍ 22 വരെ എറണാകുളം ജംഗ്ഷന് റെയില്‍ വേ സ്റ്റേഷനില്‍ 2 മണിക്കൂര്‍ നിര്‍ത്തിയിടും. കൊച്ചുവേളി-ലോകമാന്യ തിലക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 20-ന് ഒല്ലൂര്‍,തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ 40 മിനിട്ട് നിര്‍ത്തിയിടും. എറണാകുളം-പൂനെ എക്സ്പ്രസ് 21-നും തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത് നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 22-നും തൃശ്ശൂര്‍,ഒല്ലൂര്‍ സ്റ്റേഷനുകളില്‍ 40 മിനിട്ട് നിര്‍ത്തിയിടും.