തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേട് അന്വേഷിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്റ നല്കിയ റിപ്പോര്‍ട്ടില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം വൈകും.
പൊലീസുകാര്‍ക്ക് അനുവദിച്ച മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടെടുപ്പ് നടത്താന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവ് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനം.
പോലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിശദമായ അന്വേഷണത്തിന് സാവകാശം തേടിക്കൊണ്ട് ഡിജിപി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സമഗ്ര അന്വേഷണം സാധ്യമാകില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടുതലും മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ മൊഴിയെടുക്കല്‍ നടന്നിട്ടില്ല. അവര്‍ തിരികെ എത്തിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പൊലീസുകാര്‍ക്ക് നല്‍കിയിട്ടുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ പിന്വലിക്കമെന്നാവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജയിലെ ഉത്തരവ് അനുസരിച്ച് ആയിരിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.