India

ശാരദ റോസ് വാലി തട്ടിപ്പ് ; സുപ്രീം കോടതി വിധി നാളെ , കൊൽക്കത്ത മുൻ കമ്മീഷണറെ കസ്റ്റഡിയിലെടുക്കാൻ അനുമതി തേടി സിബിഐ

ന്യൂഡൽഹി : വിവാദമായ ശാരദ റോസ് വാലി തട്ടിപ്പ് കേസിലെ സുപ്രീം കോടതി വിധി നാളെ . കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെയുള്ള അന്വേഷണത്തിൽ സ്വകാര്യ മൊബൈൽ കമ്പനികൾ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കോടതിയിൽ ഹർജി നൽകിയിരുന്നു .

ഷില്ലോങ്ങിൽ നടന്ന ചോദ്യം ചെയ്യലിൽ രാജീവ് കുമാർ വേണ്ട വിധത്തിൽ സഹകരിച്ചില്ലെന്നും , കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെടും .

1989 പശ്ചിമ ബംഗാൾ കേഡർ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്‍റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസിൽ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാൻ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളിൽ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്. ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവനായി 2013 ലാണ് രാജീവ് കുമാ‍ർ നിയമിതനാകുന്നത്.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

എന്നാൽ പിന്നീട് സിബിഐ രാജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.

ശാരദ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് സിബിഐ റിപ്പോർട്ടിൽ രാജീവ് കുമാറിനെതിരെ അതീവ ഗുരുതരമായ വിവരങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

320 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close