ന്യൂഡൽഹി : പ്രധാനമന്ത്രി പദത്തെ പോലും അധിക്ഷേപിക്കും വിധത്തിൽ ‘ മോദിലൈ ‘ എന്ന വാക്കുണ്ടാക്കിയ രാഹുലിന്റെ ട്വീറ്റ് വ്യാജമെന്ന് ഓക്സ്ഫോർഡ് അധികൃതർ . ഇത്തരത്തിൽ ഒരു വാക്കോ,ചിത്രമോ പോലും ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി .
ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ മോദിലൈ എന്ന വാക്ക് കൂടി പുതുതായി ഉൾപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു രാഹുലിന്റെ ട്വീറ്റ് .
ഓക്സ്ഫോർഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. അതിനെതിരെയാണ് ഇപ്പോൾ ഓക്സ്ഫോർഡ് അധികൃതർ രംഗത്ത് വന്നത് .
മുൻപും പല തവണ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തി രാഹുൽ വിവാദത്തിലായിട്ടുണ്ട് . ചൗക്കിദാർ ചോർ ഹേ എന്ന പ്രസ്താവനയുടെ പേരിൽ സുപ്രീം കോടതിയിൽ മാപ്പും പറയേണ്ടി വന്നു .