Kerala

സ്ക്കൂളുകളിലെ ഉച്ചഭക്ഷണം ; 342 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര അനുമതി ,സംസ്ഥാനം ആവശ്യപ്പെട്ട മുഴുവൻ തുകയ്ക്കും അംഗീകാരം

തിരുവനന്തപുരം ; സംസ്ഥാനത്തെ സ്ക്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിന് 342 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് യോഗം അംഗീകാരം നൽകി. ഇതിൽ 219 കോടി രൂപ കേന്ദ്ര വിഹിതമാണ്.

സംസ്ഥാനം ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 20 കോടി കൂടുതലാണിത്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകൾക്കും പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിന് 5000 രൂപ വീതം അനുവദിച്ചു.

1285 സ്കൂളുകളിൽ പാചകപ്പുരകൾ നവീകരിക്കുന്നതിനു സ്ക്കൂൾ ഒന്നിനു 10,000 രൂപ വീതം നൽകും. 3031 സ്ക്കൂകളിൽ ഈ വർഷം പാചകപ്പുര നിർമാണം പൂർത്തിയാക്കും.

975 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close