India

കമൽഹാസനു നേരെ ചീമുട്ടയേറും,കല്ലേറും ; ഹിന്ദു വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധം ശക്തം

ചെന്നൈ : ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ നടൻ കമൽഹാസനെതിരെ ജനരോഷം ശക്തമാകുന്നു . അറവാകുറിച്ചിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനെത്തിയ കമൽഹാസനു നേരെ ജനങ്ങൾ ചീമുട്ടയേറും,കല്ലേറും നടത്തി . തുടർന്ന് പ്രതിഷേധിച്ച ജനങ്ങളെ മക്കൾ നീതി മയ്യം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു .

ഇന്ന് രാവിലെ തിരുപ്പുറം കുന്ദ്രത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾ കമൽഹാസനെതിരെ ചെരിപ്പുകൾ എറിഞ്ഞിരുന്നു . ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നായിരുന്നു കമൽഹാസന്റെ വിവാദ പരാമർശം . മത വികാരത്തെ വ്രണപ്പെടുത്തും വിധത്തിൽ പ്രസ്താവന നടത്തിയ കമൽഹാസനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് .

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close