Kerala

ഉത്തരക്കടലാസ് തിരുത്തിയ സംഭവം; അധ്യാപകര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവുച്ചേക്കും

കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ കേസില്‍ അധ്യാപകര്‍ക്കായി ലുക്ക ഔട്ട് നേട്ടീസ് പുറപ്പെടുവിച്ചേക്കും. ഇവര്‍ വിദേശത്ത് കടക്കാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് നോട്ടീസ് നല്‍കുന്നത്. പരീക്ഷ എഴുതിയ നിശാന്ത് ബി മുഹമ്മദ്, പ്രിന്‍സിപ്പാള്‍ കെ.റസിയ, ഡെപ്പ്യൂട്ടി ചീഫ് സൂപ്രണ്ട് പി.കെ.ഫൈസല്‍ എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക.

സംഭവത്തില്‍ നിഷാദ് മുഹമ്മദിനൊപ്പം പരീക്ഷാ ചീഫ് സൂപ്രണ്ടും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസല്‍ എന്നിവരെയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു. +2 ല്‍ മൂന്ന് കുട്ടികളുടെയും +1 ല്‍ 33 കുട്ടികളുടെയും പരീക്ഷഫലം തടഞ്ഞ് വച്ചിരിക്കുകയാണ്.

167 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close