മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിട്ടു തുടങ്ങി. മലപ്പുറം ചീങ്കണ്ണിപ്പാറയിലെ തടയണയിലെ വെള്ളമാണ് നീക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനോട് ചേര്‍ന്ന ബോട്ടിംഗ് കേന്ദ്രത്തിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു.
അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുള്ള പ്രദേശത്ത് തടയണ കെട്ടി നിര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് നിര്‍ദ്ദേശം നല്‍കിയത്.