Kerala

കെഎം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു; ജോസ് കെ മാണിക്കെതിരെ പി സി ജോര്‍ജ് 

കൊച്ചി: ജോസ് കെ മാണിക്കെതിരെ പി സി ജോര്‍ജ്. കെഎം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പി സി ജോര്‍ജ്. മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാല്‍ അത് മനസ്സിലാവുമെന്നും മാണി അത്യാഹിത നിലയില്‍ കിടക്കുമ്പോഴും മകനും മകളും വോട്ട് തേടി നടക്കുകയായിരുന്നുവെന്നും പി സി ജോര്‍ജ്.

കെ എം മാണിയുടെ മുഖ്യമന്ത്രി പദം തകര്‍ത്തത് ജോസ് കെ മാണിയാണ്. നൂല് പൊട്ടിയ പട്ടം പോലെയാണ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അത് തനിയെ തീരുന്ന അവസ്ഥയാമെന്നും പി സി ജോര്‍ജ് പറഞ്ഞു.

പി ജെ ജോസഫ് മാണിയുടെ അനുശോചനം നടത്തിയ രീതി ശരിയായില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ചേര്‍ത്തലയില്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പി സി ജോര്‍ജിന്റെ പ്രതികരണം. യോഗത്തില്‍ തനിക്ക് പ്രത്യേക ആവശ്യങ്ങള്‍ ഒന്നും പറയാനില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

140 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close