India

കള്ളന്മാരെ ഈ കാവൽക്കാരൻ വെറുതെ വിടില്ലെന്ന് മോദി ; പ്രധാനമന്ത്രി പദവി പോലും നൽകാം ,മോദിയെ താഴെയിറക്കിത്തരണമെന്ന അപേക്ഷയുമായി കോൺഗ്രസ്

ന്യൂഡൽഹി : ബിജെപി യെ അധികാരത്തിൽ കയറ്റാതിരിക്കാൻ പ്രധാനമന്ത്രി പദവി പോലും വിട്ടു നൽകാമെന്ന വാഗ്ദാനവുമായി കോൺഗ്രസ് . മൂന്നാം കക്ഷികളെ ഒപ്പം നിർത്തി യു പി എ പ്ലസ് എന്ന വിശാല സഖ്യത്തിനു രൂപം നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസെന്നാണ് റിപ്പോർട്ട് .

ആരൊക്കെ എതിർത്താലും,കള്ളൻ രാജ്യത്തിനകത്തോ,പുറത്തോ ആയാലും കാവൽക്കാരൻ പിടികൂടുക തന്നെ ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് അധികാരം പോലും വിട്ട് നൽകി ബിജെപി യെ പരാജയപ്പെടുത്തണമെന്ന കോൺഗ്രസിന്റെ ചിന്തയ്ക്ക് പിന്നിൽ .

മോദി വീണ്ടും അധികാരത്തിലേറിയാൽ നെഹ്രു കുടുംബം ഉൾപ്പെട്ടിട്ടുള്ള ഡക്കാൻ ഹെറാൾഡ് കേസ് , പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസ് എന്നിവയിൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട് .

അതാണ് പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും കോൺഗ്രസിനു കുഴപ്പമില്ലെന്നും ബിജെപിയെയും നരേന്ദ്ര മോദിയെയും പുറത്താക്കുക മാത്രമാണു ലക്ഷ്യമെന്നുമുള്ള പാർട്ടി നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ .മാത്രമല്ല കോൺഗ്രസ് സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ, പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള സർക്കാരിനു പുറത്തു നിന്നു പിന്തുണ നൽകാനും തീരുമാനമുണ്ട്.

എന്നാൽ, 1996 ലേതു പോലെ പുറത്തു നിന്നു കോൺഗ്രസ് പിന്തുണയോടെയുള്ള സർക്കാർ എന്ന പരീക്ഷണം ഇനി ആവർത്തിക്കാനാവില്ലെന്നാണു പ്രതിപക്ഷ ഐക്യ നീക്കങ്ങളുടെ മുൻനിരയിലുള്ള ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നിലപാട് .

അതേ സമയം പ്രചാരണത്തിൽ ഏറെ പിന്നിലായ കോൺഗ്രസിനു ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close