Kerala

സംസ്ഥാനത്ത് 3 ബൂത്തുകളിൽ കൂടി റീപോളിംഗ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംഗ് പ്രഖ്യാപിച്ചു. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസർകോട്ടെ ഒരു ബൂത്തിലുമാണ് റീ പോളിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ലോക്സഭാ മണഡലത്തിലെ ധർമ്മടത്ത് ബൂത്ത് നമ്പർ 52,53ലും കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48ലുമാണ് റീ പോളിംഗ്. കള്ളവോട്ട് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഈ ബൂത്തുകളിൽ റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

കാസർകോട് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തീരുമാനിച്ചിരുന്നു. കല്യാശേരി മണ്ഡലത്തിലെ പിലാത്തറയിലും പുതിയങ്ങടിയിലെ രണ്ട് ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുന്നത്. കല്യാശേരിയിലെ 19,69,70 ബൂത്തുകളിലും പയ്യന്നൂരിലെ 48 ആം നമ്പർ ബൂത്തിലും റീ പോളിംഗ് നടക്കും.

ഇതോടെ ഈ ഏഴ് ബൂത്തുകളിലും ഞായറാഴ്ച റീ പോളിംഗ് നടക്കും.

ഇന്ന് വൈകുന്നേരം ആറ് മണിവരെയാണ് പരസ്യ പ്രചാരണം നടക്കുക. സ്ഥാനാര്‍ത്ഥികളോടൊപ്പം വീട് കയറി വോട്ടു തേടുന്ന തിരക്കിലാണ് മുന്നണികൾ.

117 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close