ന്യൂഡൽഹി : ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ നടത്താൻ തങ്ങൾ എക്കാലവും തയ്യാറാണെന്നും എന്നാൽ ഇന്ത്യയാണ് യാതൊരു ഒത്തു തീർപ്പുകൾക്കും വഴങ്ങാത്തതെന്ന് പാകിസ്ഥാൻ .
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ത്യയുമായി ചർച്ച നടത്തണമെന്നും ,കരാർ ഉണ്ടാക്കണമെന്നും താല്പര്യമുണ്ട് എന്നാൽ ഭീകരവാദം അവസാനിപ്പിക്കാതെ ചർച്ചകൾക്കില്ലെന്ന വാശിയാണ് ഇന്ത്യ ഭരിക്കുന്നവർക്ക് ഉള്ളത് . മറിച്ചായിരുന്നെങ്കിൽ ചർച്ചകൾ ഉണ്ടാകുമായിരുന്നുവെന്നും വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 14 ന് ഇമ്രാൻ ഖാൻ കശ്മീർ പ്രശ്നങ്ങളിലടക്കം ചർച്ച നടത്താനായി നരേന്ദ്രമോദിയ്ക്ക് കത്തെഴുതിയിരുന്നു . എന്നാൽ പാകിസ്ഥാൻ ഭീകരവാദത്തെ വളർത്തുന്നതായാണ് മോദി ചൂണ്ടിക്കാട്ടിയത് . ഒത്തു തീർപ്പുകൾക്ക് വഴങ്ങിയതുമില്ല, മുഹമ്മദ് ഫൈസൽ പറഞ്ഞു .
ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ചർച്ചകളെ കുറിച്ച് ആലോചിക്കൂവെന്ന് പാകിസ്ഥാൻ മുൻപ് വ്യക്തമാക്കിയിരുന്നു .