India

പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞിട്ടില്ല ,ഇന്ത്യ ഭരിക്കാൻ അനുയോജ്യർ കോൺഗ്രസ് തന്നെ ; മൂന്നാം കക്ഷികളുടെ സ്വപ്നങ്ങൾക്ക് തടയിട്ട് ഗുലാം നബി ആസാദ്

ന്യൂഡൽഹി ; പ്രധാനമന്ത്രി പദവി പോലും നൽകാം എങ്ങനെയും എൻ ഡി എ സർക്കാരിനെ താഴെയിറക്കാൻ സഹായിക്കണമെന്ന പഴയ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് .

അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും , കോൺഗ്രസിനു പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ഗുലാം നബി ആസാദിന്റെ പുതിയ പ്രസ്താവന.

ഇന്ത്യ ഭരിക്കാൻ ഏറ്റവും വലിയ പാർട്ടി തന്നെ വേണമെന്നും,അതിനു അനുയോജ്യർ കോൺഗ്രസാണെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു . പ്രധാനമന്ത്രി പദം സ്വപ്നം കണ്ട എല്ലാ മൂന്നാം കക്ഷികൾക്കുമുള്ള മറുപടിയാണ് ഗുലാം നബി ആസാദിന്റേത് .

പാട്നയിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി പദം വിട്ടു നൽകാമെന്നും എൻ ഡി എ അധികാരത്തിലേറാതിരിക്കാൻ സഹായിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടത് . അതേ സമയം ഈ മാസം 23 ന് സോണിയ വിളിച്ചിരിക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും എൻ ഡി എ അധികാരത്തിൽ വരാതിരിക്കാൻ വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസ്താവിക്കുമെന്നാണ് സൂചന .

462 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close