കണ്ണൂർ ; കള്ളവോട്ട് തടയണമെങ്കിൽ ബുർഖ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നാൽ മതിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ .ക്യൂവിൽ മുഖം മറച്ചു നിൽക്കുന്നവരെ എങ്ങനെ തിരിച്ചറിയാനാകും . ക്യാമറയുടെ മുന്നിലും മുഖം മറച്ചെത്തിയാൽ കള്ളവോട്ട് ചെയ്തവരെ എങ്ങനെ തിരിച്ചറിയുമെന്നും ജയരാജൻ ചോദിച്ചു .
പിലാത്തറയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ജയരാജന്റെ പരാമർശം . കള്ളവോട്ട് നടന്നതിനെ തുടർന്ന് റീപോളിംഗ് നടക്കുന്ന സ്ഥലമാണ് പിലാത്തറ . മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ജയരാജൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്നും , കള്ളവോട്ടുകൾ ചെയ്യാറുണ്ടെന്നാണ് പരോക്ഷമായി പറഞ്ഞതെന്നും കാട്ടി പ്രതിഷേധമുയരുന്നുണ്ട് .