ഇനി അടിയന്തിരമായി രക്തം നല്‍കാനോ സ്വീകരിക്കാനോ ഒരു ബുദ്ധിമുട്ടുണ്ടാവില്ല. രക്തദാതാക്കളെ അന്വേഷിച്ച് അലയുകയും വേണ്ട. പരിഹാരവുമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ‘രക്തതാരാവലി’ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കേരളത്തില്‍ എവിടെ നിന്നുമുള്ള രക്തദാതാക്കളെയും കണ്ടെത്താവുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ഡയറക്ടറിയുടെ മാതൃകയിലാണ് ആപ്പിന്റെ ഉള്ളടക്കം അവതരിപ്പച്ചിരിക്കുന്നത്. ഈ ഡയറക്ടറിയിലാണ് രക്തദാതാക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്ലേ സ്റ്റോറില്‍ നിന്നും ‘രക്തതാരാവലി’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഉപയോക്താവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ഫോട്ടോ എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രക്തദാതാവിനും രക്തം സ്വീകരിക്കുന്നയാളിനും സ്വന്തമായി ഐഡി നിര്‍മ്മിച്ച് രജിസ്റ്റര്‍ ചെയ്യാം. രക്തദാതാക്കളുടെ പ്രൊഫൈല്‍ തെരഞ്ഞെടുത്ത് അവരുമായി ആവശ്യക്കാര്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം പത്തനംതിട്ടയാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.