ആലപ്പുഴ ; കേരളത്തിൽ എൻ.ഡി.എ യുടെ വോട്ടു വിഹിതം ഇരട്ടിയിലധികമായി വർധിക്കുമെന്ന് എൻ.ഡി.എ നേതൃയോഗം. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പിൽ കാഴ്ച്ചവെച്ചത് . ഇടതുപക്ഷത്തിനും യുഡിഎഫിനും ജനപിന്തുണ കുറയാൻ കാരണം ജനങ്ങളെ വിവിധ തട്ടുകളിലാക്കി നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചതാണ് .
കൂട്ടായ പ്രവർത്തനമാണ് പ്രചരണത്തിൽ ഉണ്ടായതെന്നും ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലങ്ങളിൽ മുന്നണിയുടെ പൂർണ്ണ പിന്തുണ ലഭിച്ചതായി തുഷാർ പറഞ്ഞു. പത്തനംതിട്ടയിൽ എൻ.ഡി.എ 40000 വോട്ടുകൾക്ക് വിജയിക്കുമെന്ന് പി.സി ജോർജ് അഭിപ്രായപ്പെട്ടു.
വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടിയുള്ള പ്രവർത്തന പദ്ധതി യോഗത്തിൽ തയാറാക്കി. മുന്നണിയിലേക്ക് എത്തിയ ജനപക്ഷ സെക്യുലർ അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു