ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ ജിഗ്നേഷ് മേവാനിയുടെ അനുയായി അപൂർവ സിംഗിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509, 506, 341, 34 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഏഴ് വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇന്ത്യൻ ശിക്ഷാ നിയമം 506 പ്രകാരം ചാർജ്ജ് ചെയ്തിരിക്കുന്നത്.
2018 ഒക്ടോബറിലായിരുന്നു എഫ് ഐ ആർ സമർപ്പിച്ചത്.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച്, പരാതിക്കാരിയും പ്രതിയും നൽകിയ രേഖകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസിന്റെ നടപടി.