ഷാർജ ഗവണ്മെന്റിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസ്സെറ്റ് മാനേജ്മെന്റിന് കീഴിലുള്ള റാഫിഡ് ഓട്ടോമോട്ടീവ് സൊല്യൂഷൻസ് ആണ് ഷാർജ റോഡുകളിൽ സഹായവുമായി റോഡ് സൈഡ് അസ്സിസ്റ്റൻസ് എന്ന പദ്ധതി നടപ്പിലാക്കുന്നത്.
നൂതന ആശയ വിനിമയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന ബൃഹത് പദ്ധതിയിൽ തുടക്കത്തിൽ 10 പിക്കപ് ട്രക്കുകൾ ആവും ഉണ്ടാവുക. ഷാർജ പോലീസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഉത്ഘാടനം കഴിഞ്ഞ ദിവസം ഷാർജ പോലീസ് ക്ലബ്ബിൽ വെച്ച് നടന്നു. ഇന്ധനം തീർന്നു പോവുകയോ, മറ്റു തകരാറുകളാലോ റോഡിൽ നിന്ന് പോകുന്ന വാഹനങ്ങൾ അടുത്ത വർക്ക് ഷോപ്പുകളിൽ എത്തിക്കാൻ റാഫിഡ് സേവനം പ്രയോജനപ്പെടുത്താം
. യുഎ ഇ സുപ്രീം കൗൺസിൽ അംഗവും, ഷാർജ ഭരണാധികാരിയുമായ ഷേഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആശയത്തിൽ രൂപം കൊണ്ട പദ്ധതി ഷാർജ സാമ്പത്തിക വിഭാഗം ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി, റാഫിഡ് ജനറൽ മാനേജർ സാലേം സയിദ് അൽ മിദ്ഫ, ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സരി അൽ ഷംസി മറ്റു പ്രമുഖ വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉത്ഘാടനം ചെയ്തു. ഈ വർഷം സെപ്റ്റംബറോടെ 400 പിക്കപ് ട്രക്കുകൾ കൂടി പദ്ധതിയുടെ ഭാഗമായി നിരത്തിൽ ഇറക്കും.