ആലുവ: ലഹരി ഗുളികകള്‍ വിതരണം ചെയ്ത് ബാച്ചിലര്‍ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ആലുവ എടത്തല പൂക്കാട്ടുപടി മേനം തുരുത്ത് അജാസ് അലിയാണ് എക്സൈസിന്റെ പിടിയിലായത്.
‘അവധി ദിനങ്ങള്‍ ലഹരിയില്‍ മയങ്ങാന്‍ നിത്യശാന്തിയുടെ ദാതാക്കള്‍’ എന്ന പേരില്‍ ഒരു രഹസ്യ ഗ്രൂപ്പുണ്ടാക്കിയാണ് ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതിനായി ആളൊഴിഞ്ഞ സ്ഥലങ്ങളാണ് പ്രതി തെരഞ്ഞെടുത്തിരുന്നത്. ആലുവ, പൂക്കാട്ടുപടി, കൊടുക്കുത്തുമല, വാഴക്കുളം ഭാഗത്തുള്ള യുവാക്കളാണ് ഡ്രഗ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്.
പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തുന്നവരോട് മദ്യം മാത്രം ഉപയോഗിച്ചാല്‍ ബഹളമുണ്കുമെന്നും മദ്യത്തോടൊപ്പം ലഹരി ഗുളികകളും ഉപയോഗിച്ചാല്‍ മനസ് ശാന്തമാകുമെന്നുമാണ് പറഞ്ഞിരുന്നത്. പ്രതിക്ക് അമിത ലഹരി ഉപയോഗത്താന്‍ മാനസിക പ്രശ്നങ്ങളുള്ളതായും സംശയമുണ്ട്.