Kerala

കള്ളവോട്ട് നടന്ന 7 മണ്ഡലങ്ങളില്‍ നാളെ റീപോളിംഗ്; ഇന്ന് നിശബ്ദ പ്രചാരണം

കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന 7 ബൂത്തുകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ 7 ബൂത്തുകളിലാണ് നാളെ വീണ്ടും വോട്ടെടുപ്പ് നടക്കുക. കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും മണ്ഡലങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്.

കാസര്‍കോഡ് കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ എ.യു.പി സ്‌കൂളിലുള്ള 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, കണ്ണൂര്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.സ്‌കൂളിലെ 166-ാം ബൂത്ത്, മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ 52,53 നമ്പര്‍ ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48-ാം നമ്പര്‍ ബൂത്തിലും റീപോളിംഗ് നടക്കും.

പ്രത്യേക നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ കനത്ത സുരക്ഷയിലാണ് റീപോളിംഗ് നടക്കുക. ഇതിനിടെ ഇന്നലെ പിലാത്തറയിലെ കൊട്ടിക്കലാശത്തിനിടയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പിലാത്തറ കനത്ത പോലീസ് സുരക്ഷയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഞായാറാഴ്ച 59 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മെയ് 23-നാണ് ഫലപ്രഖ്യാപനം.

143 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close