തിരുവനന്തപുരം: തിരുവനന്തപുരം-മുംബൈ സിഎസ്ടി എക്സ്പ്രസിന്റെ എന്ജിന് കൊല്ലത്തു വെച്ച് തകരാറിലായത് മറ്റ് സര്‍വീസുകളേയും ബാധിക്കുന്നു. ട്രെയിന്‍ കൊല്ലം ജംഗ്ഷന് എത്തിയപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
രാവിലെ 6 മണിയോടെ കൊല്ലം ജംഗ്ഷന് എത്തുന്നതിന് തൊട്ടുമുന്‍പാണ് എന്ജിന് തകരാറിലായത്. ഇതേ തുടര്‍ന്ന് ഈ റൂട്ടില്‍ ഓടേണ്ട ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിന്റെ എന്ജിന് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്. മറ്റൊരു എന്ജിന് ഘടിപ്പിച്ച് യാത്ര പുനരാരംഭിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സംഭവത്തേത്തുടര്‍ന്ന് ഗതാഗതം അരമണിക്കൂറോളം വൈകുമെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ജനശതാബാദി എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ജയന്തി ജനത തുടങ്ങിയ ട്രെയിനുകള്‍ പകുതി വഴിയില്‍ പിടിച്ചിട്ടിരിക്കുകയാണ്.