സത്യമപ്രിയം

റിയാസിനും റാഷിദിനും കൊല്ലേണ്ടതാരെ?

ജി.കെ. സുരേഷ് ബാബു

അടുത്തിടെ ശ്രീലങ്കയില്‍ പള്ളിയിലും ഹോട്ടലുകളിലുമായി നടത്തിയ സ്‌ഫോടനങ്ങളില്‍ മുന്നൂറിലേറെപ്പേരാണ് മരിച്ചത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനായ സഹറാന്‍ ഹാഷിം കേരളത്തില്‍ പലതവണ വന്നുപോയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. അതു മാത്രമല്ല, ഹാഷിം അടക്കം ശ്രീലങ്കയില്‍ ചാവേറായവര്‍ പരിശീലനം നേടിയത് കേരളത്തിലും ജമ്മുകാശ്മീരിലുമാണെന്ന് ശ്രീലങ്കയുടെ സൈനിക മേധാവി തന്നെ ബി ബി സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കര്‍ പിടിയിലായത്.

പാലക്കാട് മുതലമടയ്ക്കടുത്തുള്ള ഉള്‍നാടന്‍ ഗ്രാമത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മുസ്ലീം യുവാവായിരുന്നു റിയാസ്. ചെറുപ്പകാലത്ത് മദ്രസയടക്കമുള്ള മതവിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ട് നേരത്തെ തീവ്രവാദ സമീപനമൊന്നും തന്നെ ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല. ആദ്യം അലൂമിനിയും ഫാബ്രിക്കേഷന്‍ വര്‍ക്കിനും പിന്നീട് ഒരു സ്വര്‍ണ്ണക്കടയിലുമായി കോയമ്പത്തൂരില്‍ ജോലിക്ക് എത്തിയതോടെ സലഫി പള്ളിയില്‍ പോകാന്‍ തുടങ്ങി. സലഫി പള്ളിയിലെ മസ്തിഷ്‌ക്കപ്രക്ഷാളനത്തിലാണ് റിയാസ് ഇസ്ലാമിക ഭീകരവാദത്തില്‍ ആകൃഷ്ടനാകുന്നത്. സ്വര്‍ണ്ണക്കടയിലെ ജോലി ഉപേക്ഷിച്ചത് പ്രവാചകന് പ്രിയപ്പെട്ട വ്യാപാരമെന്ന നിലയില്‍ അത്തറ് കച്ചവടം തുടങ്ങി. ഇതിനിടെ സഹറാന്‍ ഹാഷിമും നേരത്തെ ഐ എസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത റാഷിദ് അബ്ദുള്ളയുമായും അടുത്ത ബന്ധത്തിലായി. അത്തര്‍ വില്പനയ്ക്ക് എന്ന പേരില്‍ മുസ്ലീംതൊപ്പിയുമായി കേരളത്തിലുടനീളം മദ്രസകളില്‍ നിന്ന് മദ്രസകളിലേക്ക് റിയാസ് സഞ്ചരിച്ചു.

സഹറാന്‍ ഹാഷിമിന്റെയും റാഷിദ് അബ്ദുള്ളയുടെയും സ്വാധീനത്തില്‍പ്പെട്ട് ചാവേറാകാനും റിയാസ് അബുബക്കര്‍ തയ്യാറായിരുന്നു. കുംഭമേള, തൃശ്ശൂര്‍ പൂരം അടക്കമുള്ള കേരളത്തിലെ ഹിന്ദു ഉത്സവങ്ങള്‍, ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന സ്ഥലങ്ങള്‍ എന്നിവ തിരഞ്ഞുപിടിച്ച് ചാവേറായി സ്‌ഫോടനം നടത്താനാണ് റാഷിദ് അബ്ദുള്ളയും സഹറാന്‍ ഹാഷിമും റിയാസിനോട് നിര്‍ദ്ദേശിച്ചത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡ് എന്ന അത്യുഗ്രസ്‌ഫോടകശേഷിയുള്ള വസ്തു കേരളത്തിലേക്ക് എത്തിച്ചുകൊടുക്കാന്‍ വേണ്ടത് ചെയ്യാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നു. ഈ രാസവസ്തു ഉപയോഗിച്ച് ക്ഷേത്രോത്സവങ്ങളിലോ മഹാനഗരങ്ങളിലോ സ്‌ഫോടനം നടത്താനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഐ എസ്സിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി വിദേശത്തേക്ക് പോവുക, ഇന്ത്യയിലെ പ്രവര്‍ത്തനത്തെ ശക്തമാക്കാന്‍ പണം കണ്ടെത്തുക, അല്ലെങ്കില്‍ വിശുദ്ധയുദ്ധമായ ജിഹാദ് അവിശ്വാസികളായ കാഫിറുകള്‍ക്കെതിരെ നടപ്പാക്കുക. ഇതായിരുന്നു റിയാസ് അടക്കമുള്ള ഐ എസ് പ്രവര്‍ത്തകര്‍ക്ക് റാഷിദ് അബ്ദുള്ള നല്‍കിയ നിര്‍ദ്ദേശം. ഏതാണ്ട് പത്തിനും പതിനഞ്ചിനും ഇടയിലുള്ള ആള്‍ക്കാരെ കേരളത്തില്‍ ചാവേറാകാന്‍ വേണ്ടി റിക്രൂട്ട് ചെയ്തിരുന്നുവെന്നാണ് സൂചന. റാഷിദ് അബ്ദുള്ള കാസര്‍ഗോഡ് സംഘടിപ്പിച്ച ക്ലാസ്സുകളിലും ജിഹാദിന്റെ ഭാഗമായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ എത്തിയശേഷവും നിരന്തരം സംസ്ഥാനത്ത് ചാവേര്‍ ആക്രമണം നടത്താന്‍ ഇയാള്‍ പ്രേരിപ്പിച്ചിരുന്നു.

ആര്‍ക്കെതിരെയാണ് റാഷിദും റിയാസും അവിശ്വാസികളെന്ന പേരില്‍ വിശുദ്ധയുദ്ധം നടത്തി കൊലചെയ്യാന്‍ ആഹ്വാനം ചെയ്യുന്നത്. പ്രപഞ്ചത്തിലെ ജീവിതത്തിന്റെ ആദ്യ സ്ഫുരണം മുതല്‍ സനാതനവും ധാര്‍മ്മികവുമായ ജീവിത വിന്യാസമാണ് ഭാരതത്തിന്റേത്. ചരിത്രത്തിന്റെ ഓര്‍മ്മപ്പുസ്തകങ്ങളില്‍ മനുഷ്യന്‍ ഒരു സംസ്‌കാരമെന്ന നിലയില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത് സരസ്വതിയുടെയും സിന്ധുവിന്റെയും തടങ്ങളിലാണ്. ചരിത്രം സംസ്‌കാരത്തെ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഒരു ചങ്ങലക്കണ്ണി പോലെ സന്നിവേശിക്കുന്ന ആചാരങ്ങളുടെയും വിചാരങ്ങളുടെയും വിശ്വാസത്തിന്റെയും ജീവിതരീതിയുടെയും ആകത്തുകയാണ് സംസ്‌കാരമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതിന്റെ ഉദ്ദീപനവും ഈ മണ്ണിലായിരുന്നു, ഭാരതത്തിന്റെ മണ്ണില്‍. വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതായിരുന്നില്ല. ആരാധനകള്‍, മൂര്‍ത്തികള്‍, ഭക്തന്റെ അഥവാ വിശ്വാസിയുടെ ചിന്തയുടെയും മനസ്സിന്റെയും പ്രതിസ്ഫുരണമായിരുന്നു. ചാത്തനും മറുതയും മുതല്‍ അതീന്ദ്രിയജ്ഞാനം വരെ ഓരോരുത്തരുടെയും മനോഭാവത്തിനും മനോബലത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടായിരുന്നവര്‍.

ജീവിതം ഭാരതത്തില്‍ സത്യാന്വേഷണമായിരുന്നു, ആത്മാന്വേഷണമായിരുന്നു. പ്രപഞ്ചജീവിതത്തിന്റെ അന്ത:സത്ത സര്‍വ്വ ചരാചരങ്ങളിലും ഒരേപോലെ നിറഞ്ഞുനില്‍ക്കുന്ന ജഗദീശ്വരനാണെന്ന് ഭാരതം ലോകത്തോട് പറഞ്ഞു. ചൈതന്യമെന്നും പരബ്രഹ്മമെന്നും ഈശ്വരനെന്നുമൊക്കെ പല പേരുകളില്‍ വിളിച്ചപ്പോഴും എല്ലാ കൈവഴികളും എത്തിച്ചേരുന്നത് ആത്മജ്ഞാനത്തിന്റെ സാഗരത്തിലേക്കാണെന്ന് ലോകം ഭാരതത്തെ പഠിപ്പിച്ചു. ആത്മതത്ത്വം തേടിയുള്ള അന്വേഷണത്തില്‍ ജാതി-മത-ലിംഗ ഭേദങ്ങള്‍ ഉണ്ടായിരുന്നില്ല. ധര്‍മ്മമായിരുന്നു വഴികാട്ടി. സത്യമായിരുന്നു ഊന്നുവടി. ഓരോ യാത്രയിലും നേതി നേതി എന്നോതി ലോകത്തെ മുഴുവന്‍ വിജ്ഞാനത്തിന്റെ ആത്മപ്രഹര്‍ഷത്തിന്റെ വഴിത്താരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭാരതം.

അഭയംതേടി വന്നവരെയെല്ലാം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ആരാധനയ്ക്കും കച്ചവടത്തിനും അവസരമൊരുക്കി. വന്നവര്‍ക്കൊക്കെ സ്വന്തം മതം ആചരിക്കാന്‍ അവസരമൊരുക്കി. ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവാദം മാത്രമല്ല, പണവും ഉരുപ്പടികളും ഭൂമിയും നല്‍കി. നീട്ടിയ കൈക്കുമ്പിളുകളൊന്നും നിറയാതെ മടക്കി അയച്ചില്ല. കടല്‍വ്യാപാരത്തിനും വ്യാപാരികളുടെ കപ്പല്‍ കാക്കാനും വെള്ളിയാഴ്ച കടപ്പുറത്ത് പിറന്നവരെ കോട്ടമാര്‍ക്കാര്‍ എന്ന പേരില്‍ മതം മാറാനും വിട്ടു. അത് ഹിന്ദുവിന്റെ മഹാമനസ്‌ക്കതയായിരുന്നു. സര്‍വ്വ ചരാചരങ്ങളോടുമുള്ള സ്‌നേഹത്തിന്റെയും സര്‍വ്വമത സമന്വയത്തിന്റെയും പ്രതീകമായിരുന്നു. ഇന്ന് ദാനം കിട്ടിയ ആ മണ്ണില്‍ നിന്ന് ഹിന്ദു അവിശ്വാസിയാണെന്നും വധിക്കപ്പെടേണ്ടവനാണെന്നും റിയാസ് അബൂബക്കറും റാഷിദ് അബ്ദുള്ളയും പറയുമ്പോള്‍ അത് അതേപടി മതേതരത്വത്തിന്റെ പേരില്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതര മതസ്ഥരെല്ലാം കൂടി ഹിന്ദു കുടുംബങ്ങളെ മതപരിവര്‍ത്തനം ചെയ്യുന്നതും ലൗജിഹാദിന്റെ പേരില്‍ പീഡിപ്പിച്ച് നശിപ്പിച്ച് ലൈംഗിക അടിമകളാക്കി വില്‍ക്കുകയോ ചണ്ടിയാക്കി വലിച്ചെറിയുന്നതോ ആ ണ് മതേതരത്വമെങ്കില്‍ ആ മതേതരത്വം ഇനി വേണ്ട. സര്‍വ്വധര്‍മ്മ സമഭാവനയുടെ കാലാതീതമായ സംസ്‌ക്കാരം ഹിന്ദുവിന്റേതാണ്. ലോകചരിത്രത്തില്‍ ഒരുടത്തും, എന്നില്‍ വിശ്വസിക്കാത്തവന്‍ പാപിയാണെന്നും എന്റെ മതത്തില്‍ വിശ്വസിക്കാത്ത അവിശ്വാസികള്‍ വധിക്കപ്പെടേണ്ട കാഫിറുകളാണെന്നും പറയുന്ന സെമറ്റിക് മതങ്ങള്‍ ഭൂരിപക്ഷമായ ഒരു രാജ്യത്തും ഇതര മതങ്ങള്‍ ഇല്ലെന്ന കാര്യം മറക്കരുത്.

റിയാസ് അബുബക്കറും റാഷിദ് അബ്ദുള്ളയും ഇന്ന് കേരളത്തിലെയും ഭാരതത്തിലെയും ഹിന്ദുക്കളെ അവിശ്വാസികളെന്ന് വിളിച്ച്, കൊല്ലാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ പിന്‍തലമുറയെ കുറിച്ചു കൂടി ആലോചിക്കണം. ഇവരില്‍ മക്കയില്‍ നിന്ന് വന്നവര്‍ എത്രപേരുണ്ട്. ഇവരൊക്കെ ഇവിടെ ജനിച്ച വളര്‍ന്ന ഹിന്ദുക്കളില്‍ നിന്ന് മതം മാറ്റപ്പെട്ടവരാണ്. മതംമാറ്റത്തിന്റെ കഥകള്‍ വില്യം ലോഗനും കെ മാധവന്‍നായരും സി ഐ ഇന്‍സും ഒക്കെ വിവരിച്ചിട്ടുണ്ട്. ‘മാപ്പിള ഔട്ട് റേജസ് ആക്ട്’ കേരളത്തില്‍ വരാന്‍ കാരണമെന്തെന്ന് പരിശോധിക്കാന്‍ സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ട് രേഖകള്‍ മാത്രം മതി. വിശ്വാസം കൊണ്ട് രണ്ടായാലും നാലായാലും പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും താവഴികള്‍ പിന്‍പറ്റുന്നത് ഒരേ സ്രോതസ്സിലേക്ക് തന്നെയാണ്. മാത്രമല്ല, എല്ലാവരുടെയും സിരകളില്‍ ഒഴുകുന്നത് ഒരേ രക്തവുമാണ്. ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ മുസ്ലീമിനോ മാത്രമായി പ്രത്യേക രക്തഗ്രൂപ്പില്ല. വിശ്വാസം, അതിനനുസരിച്ച് സ്വന്തം ജീവിതവും ആരാധനയും രൂപപ്പെടുത്താന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. എന്റെ മതത്തില്‍ വിശ്വസിക്കാത്തതുകൊണ്ട് അവിശ്വാസികളെല്ലാം വധിക്കപ്പെടേണ്ടവരാണെന്ന ചിന്ത വച്ചു പുലര്‍ത്തുകയും അതിനനുസരിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതും ഭീരുത്വമാണോ കാടത്തമാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പക്ഷേ, പണ്ടത്തെപോലെ വാളും വീശിവന്ന് വെട്ടാനും കൊല്ലാനും നടക്കുന്നവരെ അതേപടി വിട്ടയക്കുന്ന ശിബിയുടെയും ബുദ്ധന്റെയും ഭാരതമല്ല ഇന്നത്തെ വിവേകാനന്ദന്റെ ഭാരതം. ആ നരേന്ദ്രഭാരതം ഉറച്ച പേശികളും ഉരുക്കു മുഷ്ടികളുമുള്ള ഉത്തിഷ്ഠത ജാഗ്രത എന്നോതിയ, നിഷ്ഠൂരരെ അടിച്ചമര്‍ത്താന്‍ തെല്ലും മടിയില്ലാത്ത വിവേകാനന്ദ ദര്‍ശനത്തിലെ ആക്രാമിക ഹിന്ദുത്വത്തിന്റെ ഭാരതമാണ്. ഭീകരര്‍ ചാവേറാകുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ ഹൂറികള്‍ക്കൊപ്പം രമിക്കാന്‍ അവസരം കിട്ടുമെന്ന് മോഹിപ്പിച്ചാണ് വിശുദ്ധയുദ്ധത്തിന് പറഞ്ഞുവിടുന്നത്. തോരാത്ത കണ്ണീരുമായി വീടുകളില്‍ കഴിയുന്ന പാവം ഉമ്മമാരുടെയും മരിച്ചവരുടെ അമ്മമാരുടെയും കണ്ണീരിന് ഒരേ ഉപ്പാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ശ്രീലങ്കയിലെ പള്ളിയില്‍ പൊട്ടിച്ചിതറിയ രണ്ടു വയസ്സുകാരിയുടെ മൃതദേഹം മുന്നില്‍വച്ച് അച്ഛന്‍ ചോദിച്ച ചോദ്യം എല്ലാ ഭീകരന്മാരോടുമുള്ളതാണ്. റിയാസിനോടും റാഷിദിനോടും മാത്രമല്ല, അവരെ മുന്‍നിര്‍ത്തി വില്‍പ്പനച്ചരക്കാക്കി ബിരിയാണി കഴിക്കുന്ന ഐ എസ്സിനോടും എന്‍ ഡി എഫിനോടും ഒക്കെയുള്ള ചോദ്യം. ഇനിയെങ്കിലും മനുഷ്യനായിക്കൂടേ?

534 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close