Kerala

കള്ളവോട്ട് വിഷയത്തിൽ ഇടത് വലത് മുന്നണികൾ ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്ന് പിഎസ് ശ്രീധരൻ പിള്ള

മലപ്പുറം: കള്ളവോട്ട് വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻപിള്ള. റീ പോളിംഗ് സ്വാഗതാർഹമാണ്. കള്ളവോട്ട് ചെയ്തതിന്റെ പേരിലുള്ള റീ പോളിങ് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

വസ്ത്രധാരണവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ അവകാശം എല്ലാവർക്കുമുണ്ട്. സിപിഎം വോട്ടിനു വേണ്ടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നു. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി സിപിഎം ഉഴുതു മറിച്ച മണ്ണിൽ യുഡിഎഫ് വിളവെടുക്കുന്നതിലുള്ള നിരാശയാണ് പർദ്ദ വിഷയത്തിൽ സിപിഎം ഇപ്പോൾ എടുക്കുന്ന നിലപാട് മാറ്റം.

മഹാത്മാ ഗാന്ധി ഈശ്വരാംശമാണ്. മാതൃകയാക്കാവുന്ന ധാർമികശക്തിയാണെന്നും ശ്രീധരൻപിള്ള മലപ്പുറത്ത് പറഞ്ഞു.

248 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close