UAE

ഗിന്നസ് ബുക്കിൽ ഇടം നേടിയ അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂൾ ഗ്രൂപ്പിന്റെ ‘വൃക്ഷത്തൈ നടല്‍’ സംരംഭത്തിന്റെ ഭാഗമായി അജ്മാന്‍ മുനിസിപ്പാലിറ്റിയുടെ അഗ്രിക്കള്‍ച്ചറല്‍ ഡിപാര്‍ട്ട്‌മെന്റിന് 6000 വൃക്ഷത്തൈകള്‍ കൈമാറി

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും പാകിയ വിത്തുകളില്‍ നിന്നുമാണ് ഈ വൃക്ഷത്തൈകള്‍ വികസിച്ചത്. 2019 ഏപ്രില്‍ 30ന് ഒരേ വേദിയില്‍ നടത്തിയ ശ്രമത്തിലൂടെ ‘ഏറ്റവും ബൃഹത്തായ വൃക്ഷത്തൈ വിതരണം’ എന്ന ശീര്‍ഷകത്തില്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അജ്‌മാൻ  മുനിസിപ്പാലിറ്റിക്ക് വൃക്ഷത്തൈകൾ കൈമാറിയത്. മുരിങ്ങ, അഗത്തി എന്നീ വിഭാഗങ്ങളിൽ പെട്ട വൃക്ഷങ്ങളുടെ തൈകളാണ് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ അഗ്രികൾച്ചർ ഡിപ്പാർട്മെന്റിന് കൈമാറിയത്.
അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ അഗ്രികൾച്ചർ ആൻഡ് പബ്ലിക് പാർക്കിലെ മറിയം ഗാനിം, അലി ഹമദ് എന്നിവർ ഹാബിറ്റാറ് സ്കൂളിലെ വിദ്യാർത്ഥികളുടെ കൈയിൽ നിന്നും തൈകൾ ഏറ്റു വാങ്ങി. പ്രകൃതി സംരക്ഷണത്തില്‍ യുഎഇയുടെ രാഷ്ട്രശില്‍പിക്കുളള അതുല്ല്യമായ പങ്കിനെ ആദരിച്ചുകൊണ്ട്, സായിദ് വര്‍ഷാചരണ വേളയിലാണ് ‘വിത്തില്‍ നിന്നും വൃക്ഷത്തിലേക്ക് എന്ന പദ്ധതിക്ക് ഹാബിറ്റാറ്റ് സ്‌കൂള്‍ തുടക്കം കുറിച്ചതെന്ന് ഹാബിറ്റാറ്റ് സ്‌കൂള്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംസു സമാന്‍ പറഞ്ഞു.

അഭിനന്ദനാർഹമായ ഈ സംരംഭത്തിന്റെ  പ്രചോദിത സന്ദേശം വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യുഎഇയിലെ ഏതൊരു വ്യക്തിക്കും വൃക്ഷത്തൈകള്‍ ഹാബിറ്റാറ്റ് അധികൃതര്‍ ലഭ്യമാക്കുന്നതാണ്. ww.farmingathabitatschool.org വെബ്‌സൈറ്റിലൂടെയോ 0502102342 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട് ഇതിനായുളള പ്രാഥമിക അഭ്യര്‍ത്ഥന നടത്താന്‍ സാധിക്കും. താല്‍പര്യമുളള വ്യക്തികള്‍ വൃക്ഷത്തൈകളുടെ കരുതല്‍ ഉറപ്പാക്കുന്ന ഒരു സാക്ഷ്യപത്രം പൂരിപ്പിച്ച് നല്‍കുന്ന മുറയ്ക്ക് വൃക്ഷത്തൈകള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതാണ്. നടാന്‍ പുറം സ്ഥലം ആവശ്യമുളള ഇനങ്ങളില്‍ പെട്ട വൃക്ഷത്തൈകളാണ് ഇത്തരത്തില്‍ കൈമാറുന്നത്. പ്രകൃതി സംരക്ഷണത്തില്‍ യുഎഇയുടെ രാഷ്ട്രശില്‍പിക്കുളള അതുല്ല്യമായ പങ്കിനെ ആദരിച്ചുകൊണ്ട്, സായിദ് വര്‍ഷാചരണ വേളയിലാണ് ‘വിത്തില്‍ നിന്നും വൃക്ഷത്തിലേക്ക് എന്ന പദ്ധതിക്ക് ഹാബിറ്റാറ്റ് സ്‌കൂള്‍ തുടക്കം കുറിച്ചതെന്ന് ഹാബിറ്റാറ്റ് സ്‌കൂള്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംസു സമാന്‍ പറഞ്ഞു.

വൃക്ഷത്തൈകളുടെ വിതരണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ഈ സഹിഷ്ണുതാ വര്‍ഷത്തില്‍ വിതരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അജ്മാന്‍ മുനിസിപ്പാലിറ്റിയുടെ പിന്തുണയാണ് ഈ ഉദ്യമത്തിന്റെ വിജയത്തില്‍ ഏറെ നിര്‍ണ്ണായകമായത്. ഓരോ വൃക്ഷത്തൈകളിലും ഒരു ജീവന്‍ ഉണ്ടെന്നതിനാല്‍ അവയുടെ സംരക്ഷണം, വിതരണ യജ്ഞത്തിനുശേഷവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി അധികൃതര്‍ നല്‍കിയ അതുല്ല്യമായ കനിവും പിന്തുണയുമാണ് ഓരോ ഘട്ടത്തിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ തങ്ങളെ പ്രാപ്തരാക്കിയതെന്നും ഷംസു സമാന്‍ കൂട്ടിച്ചേര്‍ത്തു

0 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close