ഒരു വർഷത്തിലേറെയായി ജനങ്ങൾക്ക് ഭീഷണി ഉയർത്തിയിരുന്ന ഭീമൻ ഉടുമ്പിനെ കൊലപ്പെടുത്തി . ലോകത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ ഉടുമ്പാണിത് . ഫ്ലോറിഡയിലാണ് സംഭവം .
അഞ്ചടി രണ്ടിഞ്ച് നീളവും,20 പൗണ്ട് തൂക്കവുമായിരുന്നു ഭീമാകാരനായ ഉടുമ്പിന് . തന്ത്രശാലിയായ ഉടുമ്പിനെ കീഴ്പ്പെടുത്തിയെന്ന് ഫ്ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷനാണ് അറിയിച്ചത്
കഴിഞ്ഞ വർഷമാണ് ഫ്ലോറിഡയിൽ ഇതിന്റെ സാന്നിദ്ധ്യം ജനങ്ങൾ തിരിച്ചറിഞ്ഞത് . പല മാർഗങ്ങളിലൂടെയും ഉടുമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല . ഇതേ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത് .