കേദാർനാഥ് ; ഏകാന്ത ധ്യാനം പൂർത്തായാക്കി , പ്രധാനമന്ത്രി നരേന്ദ്ര മോദി രുദ്രഗുഹയിൽ നിന്നും മടങ്ങി . കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച ധ്യാനം ഇന്ന് രാവിലെ 7 മണിയോടെയാണ് പൂർത്തീയാക്കിയത് .
മൈനസ് മൂന്ന് ഡിഗ്രിയിൽ മഞ്ഞ് മൂടികിടക്കുന്ന 2 കിലോമീറ്റർ പാത നടന്നാണ് മോദി രുദ്രഗുഹയിലെത്തിയത് .
അവിടെ നിന്നും അദ്ദേഹം ബദരിനാഥിലെ മഹാവിഷ്ണു ക്ഷേത്രത്തിലേക്കാവും പോകുമെന്നാണ് സൂചന . പ്രധാനമന്ത്രിയുടെ ദർശനത്തിനോടനുബന്ധിച്ച് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും . അതേ സമയം നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിൽ ഇന്നാണ് തെരഞ്ഞെടുപ്പ്