പാട്ന: ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന കാര്യം നിശ്ചയമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തന്റെ വിജയവും സുനിശ്ചിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 88 വയസായ അമ്മയ്ക്കൊപ്പമാണ് രവിശങ്കര്‍ പ്രസാദ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നന്‍ സിന്‍ഹയാണ് രവിശങ്കര്‍ പ്രസാദിന്റെ എതിരാളി.