തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ പ്രധാന പ്രതിയായ അഭിഭാഷകന് ബിജു മനോഹറില്‍ നിന്നും സ്വര്‍ണം വാങ്ങിയിരുന്നയാളെ
തിരിച്ചറിഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ ജുവലറി നടത്തുന്ന ഹക്കീമിനെയാണ് തിരിച്ചറിഞ്ഞത്. ഒളിവിലുള്ള ഹക്കീമിനായി അന്വേഷണം പുരോഗമിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലാണ് നിര്‍ണ്ണായകമായ വഴിത്തിരിവ് ഉണ്ടായത്. ഹക്കീമിന്റെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും വീടുകളില്‍ ഡിആര്‍ഐ റെയ്ഡ് നടത്തി. കേസിലെ മുഖ്യ കണ്ണി അഭിഭാഷകനായ ബിജു വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാതിനാല് ലുക്ക് നോട്ടീസിറക്കി. ഡിആര്‍ഐ ലുക്ക് ഔട്ട് നോട്ടീസിറക്കി അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ ബിജു മുന്‍ കൂര് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ കസ്റ്റംസ് ഉദ്യാഗസ്ഥരെ ഡിആര്‍ഐ വീണ്ടും ചോദ്യം ചെയ്തു. സ്വര്‍ണ കടത്തു കേസില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെയും രണ്ട് ഇന്‍സ്പെക്ടര്‍മാരുടെയും വീട്ടില്‍ ഡിആര്‍ഐ റെയ്ഡ് നടത്തി. ബിജുമോഹനെ പിടികൂടാന്‍ ഡിആര്‍ഐക്ക് ഇതുവരെ കഴിയാത്തത് ഇയാളുടെ ഉന്നത ബന്ധങ്ങളാണെന്ന് ആരോപണങ്ങളുണ്ട്. ബിജുവിന്റെ സഹായിയായ വിഷ്ണുവിന് വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്. സ്ത്രീകളെ മറയാക്കിയായിരുന്നു സ്വര്‍ണ കടത്ത് നടത്തിയിരുന്നതെന്നാണ് ഡിആര്‍ഐയുടെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. വിമാനത്താവളത്തിനുള്ളില്‍ കള്ളകടത്തുകാര്‍ക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആര്‍ഐക്ക് ഉണ്ടായിരുന്നു. പിടിലായവരുടെ മൊഴികളില്‍ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകളും ലഭിച്ചതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.